Google

Sunday, July 11, 2010




Posted by Picasa

Saturday, August 1, 2009

ലോകാവസാനം

ലോകാവസാനം അടുത്ത് കഴിഞ്ഞു . നാളെ ഉച്ചക്ക് മുമ്പ് ലോകാവസാനം ഉണ്ടാകും. ശശിയണ്ണന്‍ പരിഭ്രാന്തനായി.
ഇന്നലെ മേടിച്ച മൂന്നുകുപ്പി ശിവാസ് വീട്ടില്‍ ഇരിക്കുന്നു!!!
ഒരാഴ്ച കഷ്ടപ്പെട്ടുന്ടാക്കിയതാണ്. ദിവസവും ഉച്ച ഭക്ഷണവും വൈകിട്ടത്തെ ചായയും, കടിയും ഒഴിവാക്കി അര മുറുക്കി ഉണ്ടാക്കിയത് നാളെ മുഴുവന്‍ കിന്റിയായി കിടക്കാനാണ്. എന്നിട്ട് ഇപ്പോള്‍ പറയുന്നു നാളെ ഉച്ചക്ക് മുമ്പ് ലോകം അവസാനിക്കും എന്ന്.
ഇത്ര പെട്ടെന്ന് ലോകം അവസാനിപ്പിച്ചത് വളരെ മൊശമായിപ്പോയി എന്ന് ദൈവത്തോടു പറയണം. അണ്ണന്‍ അടുത്ത അമ്പലത്തിലേക്ക് നടന്നു. അവിടെ ലോകാവസാനം പ്രമാണിച്ചു വിശേഷാല്‍ പൂജകള്‍ നടത്തുന്നുണ്ട്. ലോകം അവസാനിക്കതിരിക്കാന്‍ ഉള്ള പൂജയാണോ അതോ ലോകം അവസാനിക്കുമ്പോലേക്കുമ് പാപങ്ങള്‍ എല്ലാം കഴുകിക്കളഞ്ഞ് പരിസുധനാകാന്‍ ഉള്ള പൂജയാണോ എന്ന് അറിയില്ല. എന്തായാലും ശശിയണ്ണന്‍ പൂജക്കൊന്നുന്‍ നില്‍ക്കാതെ തനിക്ക് മൂന്നു കുപ്പി അടിച്ച് തീര്‍ക്കാനുള്ള സമയം തരണേ എന്ന് മാത്രമെ ചോദിച്ചുള്ളൂ. പക്ഷെ റിസ്ക്‌ എടുക്കാന്‍ വയ്യ.
എങ്ങാനും ദൈവം സമയം തരാതെ അവസാനിപ്പിച്ചു കളഞ്ഞാലോ???
ശശിയണ്ണന്‍ വീട്ടിലേക്ക് കുതിച്ചു.
അണ്ണന്‍ എന്നും വരുന്നതിലും നേരത്തെ പരിഭ്രമിച്ചു വരുന്നതു കണ്ട അണ്ണി ഉറപ്പിച്ചു. ഇന്നു അടി ഇപ്പോതന്നെ തുടങ്ങുമല്ലോ??? എനാല്‍ എന്ന് വരുന്ന വഴിതന്നെ പൂരപ്പാട്ട് നടത്തി അതിന് അകമ്പടിയായി ചെണ്ട എണ്ണ പോലെ അന്നിയുറെ പുറത്തു താണ്ടവം ആടുന്ന അണ്ണന്‍ നേരെ പോയത് കുപ്പി‌റെ അടുത്തീക്കാണ്. അണ്ണി ദൈവത്തിനു നന്ദി പറഞ്ഞു തന്റെ പുറത്തെ വഴിപാടു ഒഴിവാക്കിയതിനു പകരം ഒരു വെടി വഴിപാടു നേരുകയും ചെയ്തു.
അകത്തു കയറിയ അണ്ണന്‍ വെള്ളം പോലും ചേര്‍ക്കാതെ മുന്ന് കുപ്പി ആമാശയത്തിലേക്ക് പമ്പ്‌ ചെയ്തു. അന്നനാളത്തിലെ എരിച്ചില്‍ തീരുന്നതിനു മുമ്പ് തന്നെ അണ്ണന്‍ അവിടെ വീണു.
പിറ്റേന്ന് അണ്ണന്‍ ഉറക്കം എഴുന്നേറ്റു. മൊത്തം നിശ്ശബ്ദത എല്ലാവരും അണ്ണനെ നോക്കി നില്‍ക്കുന്നു. അണ്ണന് കാര്യം മനസ്സിലായില്ല ചുറ്റിനും ആളുകള്‍ കരയുന്നു. സംഭവം കണ്ടിട്ട് ആരോ മരിച്ച പോലെയുണ്ട്. ആരോ മരിച്ചതല്ല മരിച്ചത് ഞാന്‍ തന്നെയാണ് എന്ന് അണ്ണന് മനസ്സിലായി. അണ്ണി കരയുന്നു അണ്ണന്റെ മനസ്സലിഞ്ഞു. അവള്ക്ക് എന്നോടു സ്നേഹം ഉണ്ടായിരുന്നു. ഞാന്‍ അത് മനസ്സിലാക്കില്ല.
സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ ദൈവം ചോദിച്ചാല്‍ എന്ത് പറയും?
ദൈവംമാണ് പറ്റിച്ചത് ലോകാവസാനം എന്നുപറഞ്ഞ്‌.
ശശിയണ്ണന്‍ ഉറക്കെ പറഞ്ഞു

ലൂകാവസാനം തുലയട്ടെ....

Saturday, July 18, 2009

പടക്കം.

ക്രിസ്തുമസ് കാലം, എല്ലായിടത്തും പടക്കം പൊട്ടിക്കല്‍ തകൃതിയായി നടക്കുന്നു. ഞങ്ങള്‍ ക്രിസ്തുമസ് പരീക്ഷയുടെ അവസാന കടമ്പയും കടന്നു സന്തോഷത്തോടെ വീട്ടിലേക്ക് വരികയാണ്‌. സ്കൂളും വീടും തമ്മില്‍ രണ്ടോ മൂന്നോ കിലോമീറ്റര്‍ ദൂരമേ കാണു. നടന്നു വരുന്ന വഴിക്ക് ഒരു കടയില്‍ നിന്നും മൂന്നു നാള് പടക്കം വാങ്ങി. കഷ്ടകാലത്തിനു തീപ്പെട്ടി വാങ്ങാന്‍ മറന്നുപോയി. വഴിയില്‍ പരിചയമുള്ള ആരെയെങ്കിലും കണ്ടാല്‍ തീപ്പെട്ടി ചോദിക്കാം എന്ന് തീരുമാനിച്ചു ഞങ്ങള്‍ നടന്നു.

ആറിന്റെ വക്കത്തു നിന്നു അയല്‍പക്കത്തെ ചേട്ടന്‍ പശുവിനെ തീറ്റിക്കുന്നു.

ചേട്ടന്‍ പരോപകാരിയാണ്, അത്കൊണ്ട് തന്നെ ഞങ്ങളെ സഹായിക്കാതിരിക്കില്ല എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

ചീട്ടനൂടു തീപ്പെട്ടി ചോദിക്കാം എന്ന് തീരുമാനിച്ചു ഞങ്ങള്‍ അടുത്തെത്തി.

ചേട്ടന്‍: എന്താടാ എവിടെ?
ഞാന്‍: ഒരു തീപ്പെട്ടി വേണം.
ചേട്ടന്‍: എന്തിനാ?
ഞാന്‍: പടക്കം പൊട്ടിക്കാനാ...
ചേട്ടന്‍: പടക്കം ഇങ്ങു താ ഞാന്‍ പൊട്ടിച്ചു തരാം... കൊച്ചു കുട്ടികള്‍ പടക്കം പോട്ടികെന്ട.

ഞങ്ങള്‍ പടക്കമം കൊടുത്തു.
പടകം കക്ഷതി പശുവിനെ പടക്കതിരി ബീടിയില്‍ മുട്ടിച്ചു.
ശൂം......................... റോ.......
പടക്കം പൊട്ടി. ഒപ്പം തന്നെ പശുവിന്റെ കണ്ട്രോളും പോയി.
പശു ചീട്ടനയൂം കൊണ്ടു ആറ്റില്‍ ചാടി ചീട്ടന്റെ കയ്യും.
ഒടിഞ്ഞു
ചേട്ടന്‍ പിന്നെ ജീവിതത്തില്‍ പടക്കം പൊട്ടിച്ചിട്ടില്ല

Thursday, June 11, 2009

ചുമയും കുരയും തമ്മിലുള്ള വ്യത്യാസം എന്താണ്???

ചുമയും കുരയും തമ്മില്‍ വ്യത്യാസം ഉണ്ടോ????

എന്റെ അനുഭവത്തില്‍ രണ്ടും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്..
ചുമ മനുഷ്യന്റേതു മാത്രമാണ്.... എന്നാല്‍ കുര പട്ടിക്കും കൂടി അവകാശപ്പെട്ടതാണ്............
ഈതെന്കിലും പട്ടികള്‍ ചുമക്കുന്നു എന്ന് ആരെങ്കിലും പറയുന്നതു കണ്ടിട്ടുണ്ടോ??? ഇല്ല അതാണ് ഞാന്‍ അനുഭവം എന്ന് പറയുന്നതു....എന്റെ വീട്ടിലെ പട്ടിയോട്‌ ഒരു ദിവസം ഞാന്‍ ചോതിച്ചു നീ ച്ചുമാക്കുമോട പട്ടി എന്ന്.... പട്ടിക്ക് അത് വല്ലാത്ത അഭിമാന ക്ഷതം ആയിപ്പോയി!!!! എന്നെ ഉടന്‍ കടിക്കും എന സ്ഥിതി ആയപ്പോള്‍ ഞാന്‍ അവിടുത്തെ കുര നിര്‍ത്തി രക്ഷപ്പെട്ടു..ഈ അനുഭവത്തില്‍ നിന്നും ആര്‍ക്കും ഒന്നും മനസ്സിലാവാന്‍ ഇല്ല. മനസ്സിലാവാതിരിക്കാനും ഇല്ല. വട്ടുള്ളവര്‍ വായിക്കട്ടെ. സമയമില്ലത്തവര്‍ വായിക്കേണ്ട അല്ല പിന്നെ